ആട്ടക്കഥാകൃത്ത്: Dr ഗണേഷ് നീലകണ്ഠ അയ്യര്‍
കഥാസംഗ്രഹം
കഥാസംഗ്രഹം
മൂകാംബിക ദേവിയുടെ ഐതീഹ്യമാണ് കഥയുടെ പ്രമേയം. രണ്ട് മാഹാത്മ്യങ്ങൾ ഈ കഥയിൽ പ്രതിപാദിക്കുന്നു. (1) ദേവി കൊല്ലൂരിൽ കുടികൊള്ളുന്നതും (2) ദേവിക്ക് മൂകാംബിക എന്ന പേര് വന്നതും. സ്കന്ദ പുരാണത്തിൽ ശിവന്‍ മുരുകനോട് പറയുന്നതാണ് ദേവിയുടെ കഥ.
രംഗസംഗ്രഹം
1. [ശങ്കരാചാര്യര്‍, ശ്രീപാര്‍വ്വതി] ശങ്കരാചാര്യര്‍ സ്വദേശത്തെ ജനങ്ങളുടെ ദു:ഖങ്ങള്‍ അകറ്റുവാന്‍ പാര്‍വ്വതീ ദേവിയെ സ്തുതിക്കുന്നു. ദേവി പ്രത്യക്ഷപ്പെട്ട് ആഗ്രഹം ആരായുന്നു. തന്റെ ദേശത്തേക്ക് വരുവാന്‍ പറയുന്ന ശങ്കരനോട് ദേവി, മാര്‍ഗ മദ്ധ്യേ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥയില്‍ പുറപ്പെടുന്നു. കോലാപുരമെത്തിയപ്പോള്‍ അവിടുത്തെ സ്വയം ഭൂവിന്റെ ശക്തി കൊണ്ട് ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കുകയും ദേവി അനുഗ്രഹിച്ചു സ്വയം ഭൂവില്‍ ലയിക്കുകയും ചെയ്യുന്നു.
2. [കംഹാസുരന്‍, ശിവന്‍, ഇന്ദ്രന്‍] ആ ദേശത്ത് വസിച്ചിരുന്ന കംഹാസുരന്‍ (കൗമാസുരനെന്നും നാമം) ശ്രീപരമേശ്വരനെ ധ്യാനിച്ച് ഇന്ദ്രത്വം നേടാന്‍ തപസ്സ് ചെയ്യുന്നു. ശിവന്‍ സംപ്രീതനായി പ്രത്യക്ഷനാകുന്നു. വരം ചോദിയ്ക്കാന്‍ തുനിഞ്ഞ അസുരന്‍ സരസ്വതി ദേവിയുടെ വിലാസത്താല്‍ മൂകനാകുന്നു. ഇത് മനസ്സിലാക്കിയ ശിവന്‍ അപ്രത്യക്ഷനാകുന്നു. ക്രുദ്ധനായ കംഹാസുരന്‍ (മൂകനായതിനാല്‍ മൂകാസുരനെന്നും നാമം) ദേവലോകം ആക്രമിച്ച് ദേവന്മാരെ തോല്പിക്കുന്നു.
3. [ശിവന്‍, ഇന്ദ്രന്‍] ദേവന്മാര്‍ കൈലാസത്തിലെത്തി ശിവനോട് സങ്കടം ഉണര്‍ത്തിക്കുന്നു. കോലാപുരത്തിലെ കോലര്‍ഷിയോടു കൂടി അവിടെ കുടികൊണ്ടിരിക്കുന്ന ആദിപരാശക്തിയെ പ്രസാദിപ്പിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിക്കുന്നു.
4. [ആദിപരാശക്തി, കംഹാസുരന്‍, മൂകാംബിക, മോക്ഷരൂപന്‍] ദേവന്മാരുടെയും മുനിമാരുടേയും പ്രാര്‍ത്ഥനയില്‍ പ്രസന്നയായ ആദിപരാശക്തി സിംഹാരൂഢയായ് കംഹാസുരാദികളെ വധിച്ച് സര്‍വ്വ ലോകങ്ങള്‍ക്കും ശാന്തി നല്‍കുന്നു. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തുന്നു. മോക്ഷം ലഭിച്ച അസുരന്‍ (മോക്ഷരൂപന്‍) ദേവി തന്റെ മാതാവായി ലോകമെങ്ങും അറിയപ്പെടണമെന്ന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവിടുത്തെ ആദിപരാശക്തി മൂകാംബിക എന്ന പേരില്‍ അറിയപ്പെടുന്നു.
ശ്രീപാര്‍വ്വതി, Parvathi
|
മിനുക്ക്, സ്ത്രീ വേഷം
Minukku
|
ശങ്കരാചാര്യര്‍
Sankaracharya
|
മിനുക്ക്, കാവി മുണ്ടുടുത്ത് കാവി തോർത്ത് തലയിൽ ധരിച്ച് കഴുത്തിൽ രുദ്രാക്ഷം ധരിച്ച് കയ്യിൽ ദണ്ട് പിടിച്ച് ഭസ്മം പൂശി
Minukku
|
കംഹാസുരൻ / Kamhasura
|
ചുവന്ന താടി / Red Beard
|
ശിവന്‍ / Siva
|
പഴുപ്പ് / Pazhuppu
|
ഇന്ദ്രന്‍ / Indra
|
പച്ച / Pacha
|
ആദിപരാശക്തി / Adiparasakthi
|
പ്രത്യേകതകളുള്ള വേഷം. ശ്രീ സദനം കൃഷ്ണൻകുട്ടി ചിട്ടപെടുത്തിയ ഈ വേഷത്തിന് മുഖം സ്ത്രീ വേഷം പോലെ മിനുക്കി (പത്തിക്കീറ്റ് ,തൃക്കണ്ണ്‍ മുതലായവ എഴുതി) കേശഭാരം കിരീടം, തോട, ചെവിപ്പൂവ്, കുറുനിര, ഉറുമാൽ എന്നിവ ധരിച്ച്, മുലകൊല്ലാരം, ചുവന്ന കുപ്പായം, മഞ്ഞ ഉത്തരീയം, മഞ്ഞ ഞൊറി എന്നിവ ധരിച്ച് കയ്യിൽ ത്രിശൂലം ധരിച്ച് അരങ്ങത്ത് എത്തുന്നു / Special appearance with minukku on face, Keshabharam kireedam, Female clothing on upper body, Yellow on lower body, Face with three eyes
|
മൂകാംബിക / Mookambika
|
സ്ത്രീ വേഷം (മഞ്ഞ സാരി, കയ്യിൽ ശുലം , കിരീടത്തോടു കൂടി) / Female minukku with yellow cloth on lower body, Crown on head and holding Trishoola
|
മോക്ഷരൂപന്‍ / Moksharoopa
|
മിനുക്ക് (സുന്ദര ബ്രാഹ്മണൻ പോലെ) / Minukku
|